രണ്ടുദിവസം മദ്യം കിട്ടിയില്ല: തൃശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു

 

തൃശ്ശൂർ: ലോക്ക് ഡൗൺ ആയതിനാൽ രണ്ട് ദിവസം മദ്യം കിട്ടിയില്ല. തൃശ്ശൂർ കുന്നംകുളത്ത് തൂവാനൂരിൽ കുളങ്ങര വീട്ടിൽ സനോജ് (38) ആത്മഹത്യ ചെയ്തു. പുലർച്ചെ അഞ്ച് മണിയോടെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

മദ്യം കിട്ടാത്തതിനാൽ രണ്ടുദിവസമായി ഇയാൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നേരത്തെ ബെവ്കോ ഔട്ട്ലെറ്റ്കളും ബാറുകളും തുറന്നിരുന്നു. എന്നാൽ രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യശാലകളും പൂട്ടി. നാലുദിവസമായി സംസ്ഥാനത്തെ മദ്യശാലകൾ അടഞ്ഞുകിടക്കുകയാണ്. കേരളത്തിൽ മദ്യം ലഭിക്കാത്തതിനെത്തുടർന്നുള്ള ആദ്യമരണമാണിത്.