വ്യാജ ലൈസൻസ് :30,000 ത്തോളം വിദേശികൾക്ക് പിടി വീണേക്കും.

കുവൈത്ത് സിറ്റി :കുവൈത്തിൽ 30000 ത്തോളം വിദേശികൾ വ്യാജ ലൈസൻസ് സമ്പാദിച്ചതായി കണ്ടെത്തി. വ്യാജ ലൈസൻസുകൾ നിർമിച്ച് നൽകുന്ന സംഘത്തെ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. അവരിൽ നിന്നാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തായത്. ഇതിന്റെ അടിസ്ഥാനത്തിൽ വിദേശികൾക്ക് ലഭിച്ച മുഴുവൻ ലൈസൻസുകളും പരിശോധനക്ക് വിധേയമാക്കണമെന്ന് പാർലമെന്റിൽ ആഭ്യന്തര -പ്രതിരോധ സമിതി അധ്യക്ഷൻ നായിഫ് അൽ മുദ്റാസ് എം. പി ആവശ്യപ്പെട്ടു. ഈ വിഷയയുമായി ബന്ധപ്പെട്ട് ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജർ റാഹുമായി ചർച്ച ചെയ്തിട്ടുണ്ട്. സൂക്ഷ്മ പരിശോധനക്ക്‌ വിധേയമാക്കി ഓരോ വിദേശിയുടെയും ലൈസൻസുകൾ ഒറിജിനലാണെന്ന് ഉറപ്പ് വരുത്തനം. ഇതിന്  വിധേയമാകാത്ത ലൈസൻസ് പുതുക്കി കൊടുക്കരുത്. ലൈസൻസ് സമ്പാദിക്കാനുള്ള നിബന്ധനകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. നിയമം മറികടന്ന് അധികൃതരെ സ്വാധീനിച്ച് വിദേശികൾ ലൈസൻസ് സമ്പാദിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. സൂക്ഷ്മ പരിശോധനയിലൂടെ നിയമങ്ങൾ പാലിക്കാത്തവരുടെ വിവരങ്ങൾ കണ്ടെത്തുകയും അത് പിൻവലിപ്പിച്ച് അതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.