38 കാരനായ മലയാളി നേഴ്സ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.മകന്റെ വിയോഗം താങ്ങാനാകാതെ അമ്മയും വിട പറഞ്ഞു

 

കുവൈറ്റ് സിറ്റി

38 കാരനായ മലയാളി നേഴ്സ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ചെങ്ങന്നൂർ കൊല്ലക്കടവ് സ്വദേശി രജ്ജു സിറിയക് ആണ് മരിച്ചത്. അദാൻ ആശുപത്രിയിൽ സ്റ്റാഫ്

നഴ്‌സായിരുന്നു  മകന്റെ മരണ വാർത്തയറിഞ്ഞ വിഷമത്തിൽ ഇദ്ദേഹത്തിന്റെ മാതാവ്‌ കുഞ്ഞുമോൾ സിറിയക്കും ഹൃദയാഘാതത്തെ തുടർന്ന് അൽപനേരം മുമ്പ്‌ നാട്ടിൽ വെച്ച്‌ മരണമടഞ്ഞതായി ബന്ധുക്കൾക്ക്‌ വിവരം ലഭിച്ചു. രഞ്ചുവിന്റെ ഭാര്യ ജീന അദാൻ ആശുപത്രിയിൽ നഴ്‌സാണ്. ഇവാൻജെലിൻ, എൽസ എന്നിവരാണു രഞ്ചു , ജീന ദമ്പതികളുടെ മക്കൾ.

ചർച് ഓഫ് ഗോഡ് അഹമ്മദി ദൈവസഭയിൽ അംഗമായിരുന്നു.