സൂഖ് മുബാറക്കിയ വാടക പ്രശ്‌നം:പരിഹാരത്തിന് വഴി തെളിയുന്നു

കുവൈത്ത് സിറ്റി :സൂഖ് മുബാറക്കിയയിലെ വാടക പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു .സൂഖിലെ കടമുറികളുടെ വാടക സംബന്ധിച്ഛ് ഉടമകളും കച്ചവടക്കാരും തമ്മിലുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പാർലമെൻറ് സ്‌പീക്കറുടെ നേതൃത്വത്തിൽ പ്രത്തേക യോഗം വിളിക്കാൻ ധാരണയായതോടെയാണ് പ്രശ്ന പരിഹാരങ്ങൾക്ക് വഴി തെളിഞ്ഞത്..സ്‌പീക്കർ മർസൂഖ് അൽ ഗാനിമാണ് യോഗം വിളിച്ചിരിക്കുന്നത് .കടയുടമകൾ ക്രമാതീതമായി വാടക വർധിപ്പിച്ചതാണ് പ്രശ്നങ്ങൾ സൃഷ്‌ടിച്ചതെന്ന് കച്ചവടക്കാർ ആരോപിക്കുന്നു 413 ദിനാർ വാടകയുണ്ടായിരുന്ന കടകൾക്ക് 4300ദിനാറോളമായി വാടക വർധിപ്പിച്ചതിനെയാണ് കച്ചവടക്കാർ ചോദ്യം ചെയ്യുന്നത്‌ .സ്‌പീക്കറുടെ കൂടെ ഏതാനും എംപി മാരും യോഗത്തിൽ പങ്കെടുത്തേക്കും .കഴിഞ്ഞദിവസം പ്രതിഷേധ സൂചകമായി വ്യാപാരികൾ കടകൾ അടച്ചിട്ടതോടെ വൻ പ്രതിസന്ധി രൂപപ്പെട്ടിരുന്നു..വാരാന്ത്യങ്ങളിൽ വൻ തിരക്കനുഭവപ്പെടുന്ന സൂഖ് നിശ്ചലമായത് കച്ചവടക്കാർക്കും ഉപഭോക്‌താക്കൾക്കും പ്രയാസം സൃഷ്‌ടിച്ചിരുന്നു .സ്‌പീക്കറുടെ മധ്യസ്ഥതയോടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.