കൊറോണ പ്രതിരോധം :കുവൈറ്റ് ചാരിറ്റികൾ 30 മില്യൺ ഡോളർ സമാഹരിച്ചു

 

കൊറോണ വൈറസ് ബാധയെ നേരിടാൻ സർക്കാരിനെ പിന്തുണയ്ക്കുന്നതിനായി കുവൈത്തിലെ ചാരിറ്റികളും വ്യക്തികളും ഒരു ദിവസം കൊണ്ട് 30 മില്യൺ ഡോളർ സമാഹരിച്ചു.
198,227 ആളുകളും, 41 ചാരിറ്റികളും
സാമൂഹ്യകാര്യ മന്ത്രാലയം മുന്നോട്ടുവെച്ച ഓൺലൈൻ ലിങ്ക് വഴി സംഭാവന ചെയ്തതായി സാമൂഹിക വികസന അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഹന അൽ ഹജ്രി ഞായറാഴ്ച വ്യക്തമാക്കി.