പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവരെ പരിഹസിക്കരുത്;മുഖ്യമന്ത്രി പിണറായി വിജയൻ

 

തിരുവനന്തപുരം:പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും കൊവിഡ് 19 പശ്ചാത്തലത്തില്‍ അവരെ പരിഹസിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളോട് ചിലര്‍ പ്രത്യേക വികാരം പ്രകടിപ്പിക്കുന്നുണ്ട്. നമ്മുടെ സഹോദരങ്ങള്‍ ലോകത്താകെയുണ്ട്. അവര്‍ മണലാരണ്യത്തില്‍ അടക്കം കഠിനമായി അധ്വാനിച്ച് ഉണ്ടാക്കിയ പണത്തിലാണ് നാം ഇവിടെ കഞ്ഞി കുടിച്ച് നടന്നിരുന്നത്. ഇത് നാം മറക്കാന്‍ പാടില്ല.
നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍. അവര്‍ പോയ രാജ്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ നാട്ടിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിച്ചു. തിരിച്ച് വന്നപ്പോള്‍ പ്രതിരോധ നടപടികള്‍ എല്ലാവരും സ്വീകരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കേസുകളാണ് ഇതിന് വിപരീതമായുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി..