വേണം അതീവ ജാഗ്രത :കുവൈത്തിൽ കൊറോണ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 59 ആയി ഉയർന്നു, ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 24 പേർക്ക്

 

കുവൈത്ത്‌ സിറ്റി :

കുവൈത്തിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ച 28 ആളുകളിൽ 24 പേരും ഇന്ത്യക്കാർ. ..ഇന്നത്തെ 24 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 59 ആയി. ഇന്ന് രോഗ ബാധയേറ്റ ഇന്ത്യക്കാരിൽ 18 പേർ സർക്കാരിന്റെ നിരീക്ഷണ ക്യാമ്പിൽ കഴിയുന്നവരാണ് . മറ്റു രണ്ടു പേർ ഇന്ത്യയിൽ നിന്നും വന്നവരാണെന്നാണു കണ്ടെത്തിയിട്ടുള്ളത്‌.ഇവരുമായുള്ള സമ്പർക്കം വഴിയാണു മറ്റൊരാൾക്ക്‌ രോഗബാധയേറ്റത്‌.നേരത്തെ രോഗം സ്ഥിരീകരിച്ച ഒരു ഇന്ത്യക്കാരനുമായുള്ള സമ്പർക്കം വഴിയാണു ഒരു ഇന്ത്യക്കാരനും രോഗ ബാധയേറ്റത്‌.

കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾ അതീവ ജാഗ്രത പാലിക്കേണ്ട സ്ഥിതിവിശേഷമാണ് ഇതോടെ സംജാതമായിരിക്കുന്നത്