യാത്ര കുവൈത്തും ബി ഡി കെ യും മ്യൂസിക് ബീറ്റ്‌സ് കുവൈത്തും കൈകോർത്തു :ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായവർക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്ത് കുവൈത്തിലെ മലയാളി സംഘടനകൾ

 

കുവൈത്ത് സിറ്റി കുവൈത്തിൽ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ദിവസവേതന തൊഴിലാളികളായ ടാക്സി, ബാർബർ, തയ്യൽ, നിർമ്മാണ പ്രവർത്തകർ ഇങ്ങനെ നിരവധി ജീവനക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇവർക്ക് ഭക്ഷണസാധനങ്ങൾ നൽകാ൯ കഴിയുന്ന സുമനസ്സുകളിൽ നിന്നും സ്വീകരിച്ച് അർഹരായവർക്ക് വിതരണം ചെയ്യുകയാണ്
കുവൈറ്റിലെ മലയാളി ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മയായ യാത്ര കുവൈറ്റ്.
ബ്ലഡ് ഡോണേഴ്സ് കേരളയുടെ കുവൈത്ത് ചാപ്റ്ററും, (BDK) മ്യൂസിക് ബീറ്റ്സ് കുവൈത്തും യാത്രാ കുവൈത്തിന് നൽകിയ ഭക്ഷണസാധനങ്ങൾ ഭാരവാഹികൾ സ്വീകരിച്ച് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്തു. ഇത്തരത്തിൽ ഒരാളെയെങ്കിലും സഹായിക്കാ൯ കഴിയുന്നവർക്ക് യാത്രാ കുവൈത്തുമായി സഹകരിച്ച് പ്രവൃത്തിയ്ക്കാ൯ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ജീസ്മോൻ ചാക്കോ
50934350
അനിൽ ആനാട്
50605767
രീകാന്ത് ശ്രീനിലയം
511 24847
രാജേഷ് പാലാ
504 00343
ശ്രീജിത്ത്
515 80490