തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ശശി തരൂർ രംഗത്ത്. ഞായറാഴ്ച രാത്രി വീടുകളില്‍ ദീപം തെളിയിക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു പിന്നാലെയാണ് ശശി തരൂർ ട്വിറ്ററിലൂടെ രംഗത്തെത്തിയത് .
പ്രധാന ഷോമാനെ പറ്റി കേട്ടുവെന്നും മോദിയുടെ സന്ദേശത്തിൽ ജനങ്ങളുടെ വേദനയും ദുരിതങ്ങളും സാമ്പത്തിക പരാധീനതകളും എങ്ങനെ ലഘൂകരിക്കാമെന്നതിനെ കുറിച്ച് പറയുന്നില്ലെന്നും, ഭാവിയെ കുറിച്ച് ഒരു കാഴ്ചപ്പാടുമില്ലെന്നുമാണ് തരൂർ ട്വീറ്റ് ചെയ്തത്