കൊറോണ:കുവൈത്തിൽ ആദ്യമരണം സ്ഥിരീകരിച്ചു മരണപ്പെട്ടത് വൈറസ് ബാധിതനായ ഇന്ത്യക്കാരൻ

 

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയെ തുടർന്നുള്ള ആദ്യ മരണം രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ അൽ റായ്‌ ദിനപത്രം റിപ്പോർട്ട്‌ ചെയ്തു. കൊറോണ വൈറസ്‌ ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ഇന്ത്യക്കാരനാണു മരണപ്പെട്ടത് വൈറസ്‌ ബാധയെ തുടർന്ന് ജാബിർ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത് .
അതേ സമയം അമീരി ആശുപത്രിയിൽ നെഞ്ചു വേദനയെ തുടർന്ന് പ്രവേശിക്കപ്പെട്ട മറ്റൊരു ഇന്ത്യക്കാരനും മരണമടഞ്ഞിരുന്നു. ഇയാൾ താമസിച്ചിരുന്നത്‌ കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിക്കപ്പെട്ടയാൾ താമസിച്ചിരുന്ന കെട്ടിടത്തിലായിരുന്നു. ഇതെ തുടർന്ന് മൃതദേഹത്തിൽ നിന്നും എടുത്ത സ്രവ പരിശോധനയിൽ ഇയാൾ വൈറസ്‌ ബാധിതനായി കണ്ടെത്തിയിരുന്നു. ഇയാളുടെ മരണ കാരണം ഹൃദയാഘാതമാണോ കൊറോണ വൈറസ്‌ മൂലമാണോ എന്നതിൽ വ്യക്തത വരുത്തുന്നതിനു കുവൈത്ത്‌ ആരോഗ്യമന്ത്രാലയം ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം തേടി കാത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണു വൈറസ്‌ ബാധയേറ്റ്‌ മറ്റൊരു ഇന്ത്യക്കാരന്റെ മരണവാർത്ത പുറത്ത്‌ വരുന്നത്‌.