കോവിഡ് 19: പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംഗ് നടത്തും 

 

കോവിഡ് 19 വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച വൈകിട്ട് വിഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. ലോക കേരള സഭ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളയുള്ളവരുമായാണ്  മുഖ്യമന്ത്രി സംവദിക്കുന്നത്. വൈറസ് ബാധയെത്തുടർന്നുള്ള സംസ്ഥാനത്തെ സ്ഥിതിഗതികളും  പ്രവാസികളായ  മലയാളികളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുകയുമാണ് വിഡിയോ കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.