ശമ്പളം വെട്ടിക്കുറക്കില്ല കുവൈത്തിൽ സ്വദേശികൾക്കും പ്രവാസികൾക്കും ഏപ്രിൽ മാസത്തെ മുഴുവൻ ശമ്പളവും ലഭിക്കും

 

കുവൈത്ത് സിറ്റി

കുവൈത്തിൽ പ്രവാസികൾക്കും സ്വദേശികൾക്കും വായ്പാ കിഴിവോ മറ്റ് ഉപഭോക്തൃ തവണകളോ ഇല്ലാതെ ഏപ്രിലിൽ മുഴുവൻ ശമ്പളവും ലഭിക്കുമെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു വിശുദ്ധ റമദാൻ മാസത്തിന് മുമ്പ് ഏപ്രിൽ മാസത്തെ ശമ്പളം നൽകും. ജോലിക്കാരുടെ ശമ്പളം നൽകാതെ ഉപജീവന അലവൻസ് മാത്രം വിതരണം ചെയ്യണമെന്നുള്ള കമ്പനികളുടെ ആവശ്യം സർക്കാർ തള്ളി കളഞ്ഞതായാണ് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തത് , സ്വദേശികളും പ്രവാസികളും അവരുടെ വീടുകളിൽ തന്നെ തുടരാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു