പൊതുമാപ്പ് :എമർജൻസി സർട്ടിഫിക്കറ്റിന് കുവൈറ്റിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയ ഫീസ് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി  കുവൈറ്റില്‍  ഈ മാസം 1 മുതൽ  30 വരെ  പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കെ പ്രവാസികൾക്ക് അനുകൂലമായ ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയൻ . പൊതുമാപ്പ് ആനുകൂല്യം ലഭ്യമാകുന്നതിന് ഇന്ത്യന്‍ എംബസി നല്‍കുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന്റെ ഫീസ് ഒഴിവാക്കണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇന്നലെ പ്രവാസികളായ മലയാളികളുമായി നടത്തിയ ചർച്ചയിലാണ് ഈ വിഷയം ശ്രദ്ധയിൽ പെട്ടത്. അഞ്ച് കുവൈറ്റ് ദിനാറാണ് ഇന്ത്യന്‍ എമ്പസി  എമര്‍ജൻ സി  സര്‍ട്ടിഫിക്കറ്റിന് ഈടാക്കുന്നത്. ഇത് ഒഴിവാക്കുന്നത്
സ്ഥിരമായ ജോലിയും വരുമാനവുമില്ലാത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏകദേശം  40,000ൽ അധികം ഇന്ത്യക്കാര്‍ക്ക് ഉപകാരപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.