കുവൈത്ത്‌ ഓയിൽ കമ്പനിയിലെ ഇന്ത്യക്കാരനായ സെക്രട്ടറി ജീവനക്കാരന് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു

കുവൈത്ത്‌ സിറ്റി :

കുവൈത്ത്‌ ഓയിൽ കമ്പനിയിലെ ജീവനക്കാരനായ ഇന്ത്യക്കാരന്  കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു.അഹമ്മദിയിലെ കമ്പനി ആസ്ഥാനത്ത്‌ കരാർ അടിസ്ഥാനത്തിൽ സെക്രട്ടറിയായി ജോലി ചെയ്യുകയാണു ഇദ്ദേഹം. കുവൈത്ത്‌ ഓയിൽ കമ്പനിയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന ആദ്യ കൊറോണ വൈറസ്‌ ബാധയാണു ഇത്‌. ഇതേതുടർന്ന് ഇയാളുമായി സമ്പർക്കം പുലർത്തിയ 12 ജീവനക്കാർ കൂടി  നിരീക്ഷണത്തിലാണ്

കൂടാതെ കുവൈത്ത്‌ ഓയിൽ കമ്പനിയുടെ ബി.1 കെട്ടിടത്തിൽ അധികൃതർ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തുകയും അണു നശീകരണം നടത്തുകയും ചെയ്തു.