കുവൈത്ത് പൊതുമാപ്പ് :ഇന്ത്യക്കാർ അപേക്ഷിക്കേണ്ട തിയ്യതികളിൽ മാറ്റം വരുത്തിയതായി എംബസി

കുവൈത്ത്‌സിറ്റി:

രാജ്യത്ത്  പൊതു മാപ്പ്‌ പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാർക്ക്‌ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തിയ്യതിയിൽ മാറ്റം വരുത്തിയ തായി ഇന്ത്യൻ എംബസി അറിയിച്ചു .പുതുക്കിയ തിയ്യതി പ്രകാരം ഇന്ത്യക്കാർ ഏപ്രിൽ 20 മുതൽ 24 വരെയാണു പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തുന്നതിനുള്ള റെജിസ്ട്രേഷൻ നടത്തേണ്ടത്‌. നേരത്തെ ഇത്‌ ഏപ്രിൽ 11 മുതൽ 15 വരെയായിരുന്നു.ഇതിനായി ഫർവ്വാനിയ , ജിലീബ്‌ എന്നിവിടങ്ങളിൽ സജ്ജീകരിച്ച വിദ്യാലയങ്ങളിലാണു അപേക്ഷകർ ഹാജരാകേണ്ടത്‌ കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക്‌ വിമാന യാത്രാക്ക്‌ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഇപ്പോഴും വ്യക്തമായ തീരുമാനം ഉണ്ടാവാത്തതിനാലാണ്  തീയതിയിൽ മാറ്റം വരുത്തിയത് .