കുടുംബങ്ങളുടെ സുരക്ഷ : ലോക്ഡൗണ്‍ കഴിഞ്ഞാലും കേരളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ വീടുകളിലേയ്ക്ക് പോകാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ലോക്ഡൗണ്‍ കഴിഞ്ഞാലും കേരളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ വീടുകളിലേയ്ക്ക് പോകാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. വിമാനത്താവളങ്ങളില്‍ എത്തുന്ന പ്രവാസികളെ സര്‍ക്കാര്‍ പ്രത്യേകം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ ക്വാറന്റൈന്‍ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പ്രവാസികളുടെ കുടുംബങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയതീരുമാനമെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കും ഈ നിയമം ബാധകമാകുമെന്നു മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. അതേസമയം, കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്നും അത്തരം അവസ്ഥ ഉണ്ടാവാതിരിക്കാനാണ് ലോക്ഡൗണിന് ശേഷവും നടപടികള്‍ സ്വീകരിക്കുന്നതെന്നും പ്രവാസികള്‍ കൂടുതലായി വരുന്നതോടെ കൂടുതല്‍ ജാഗ്രത വേണ്ടിവരുമെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഇതുവരെ 336 ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 1,46,686 പേരെയാണ് ഇതുവരെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്നലെ മാത്രം 18238 ആളുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്.