വരുന്നു കുവൈത്തിന്റെ ആനന്ദ നാളുകൾ….

കുവൈത്ത് സിറ്റി :കുവൈത്തിന് ഫെബ്രുവരി ആനന്ദത്തിന്റെയും വിജയത്തിന്റെയും മാസമാണ്. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി ഒരു പാട് ആനന്ദം സമ്മാനിച്ച മാസമാണ്. ഇതുപോലൊരു ഫെബ്രുവരിയിലാണ് രാജ്യം വൈദേശികാധിപത്യത്തിൽ നിന്നും മോചനം നേടിയത്. ഒന്നാം ഗൾഫ് യുദ്ധം എന്നറിയപ്പെടുന്ന സൈനിക നീക്കത്തിലൂടെ 1991ലെ ഫെബ്രുവരി 26നാണ് കുവൈത്തിന്റെ മോചനം സാധ്യമായത്. ഈ ദിനമാണ് കുവൈത്ത് വിമോചനത്തിന്റെയും ആഘോഷത്തിന്റെയും ദിവസമായി കൊണ്ടാടുന്നത്. അധിനിവേശത്തിന്റെ നീറുന്ന ഓർമ്മകൾ 26 ആണ്ടുകൾ കഴിഞ്ഞിട്ടും ഓരോ കുവൈത്തിയുടെയും മനസ്സിലുണ്ട്.അത് തന്നെയാണ് ഈ ആഘോഷങ്ങളെ ഇരട്ടി മധുര മുള്ളതാക്കുന്നതും. കുവൈത്തിന്റെ വസന്തോത്സവമായി അറിയപ്പെടുന്ന ഹലാ ഉത്സവവുംമറ്റൊരാഘോഷമാണ്. ഒരു മാസത്തോളം നടക്കുന്ന ഹലാ ആഘോഷം രാജ്യത്തെ ടൂറിസം ഷോപ്പിംഗ് മേഖലകളാകെ ഉണർത്തും. ഹലാ ഫെബ്രുവരിയുടെ പ്രധാന ആഘോഷങ്ങളെല്ലാം കുവൈത്ത് സിറ്റി, സാൽമിയ തുടങ്ങിയ സ്ഥലങ്ങളിലാണ് നടക്കുക. വൈകുന്നേരങ്ങളിൽ പരമ്പരാഗത വസ്ത്രം അണിഞ്ഞ കലാകാരമ്മാർ തെരുവീഥികൾ കയ്യടക്കും. കൂടാതെ പ്രാദേശികമായ വിവിധ കലാ പരിപാടികളും മത്സരങ്ങളും ഹലാ ഫെബ്രുവരിയോടനുബന്ധിച്ച് നടത്തപ്പെടാറുണ്ട്. വൈവിധ്യമാർന്നതും പുതുമയുള്ളതുമായ പരിപാടികളാണ് എങ്ങും അരങ്ങേറുക. ഗൾഫ് മേഖലയിലെ ശ്രദ്ധേയമായ വ്യപോരോത്സവം കൂടിയാണ് ഹലാ ഫെബ്രുവരി ഫെസ്റ്റിവൽ. ഒരു മാസത്തിനിടെ 10 മില്യൺ സമ്മാന കൂപ്പണുകൾ വിതരണം ചെയ്യാറുണ്ട്. രണ്ട് മില്യൺ ഡോളറിന്റെ സമ്മാനങ്ങളാണ് ഈ ഉത്സവകാലയളവിൽ വിതരണം ചെയ്യുക.