ഇന്ത്യയിൽ ലോക് ഡൗൺ നീട്ടുമോ? നിർണ്ണായക തീരുമാനം ഇന്ന് . ആകാംഷയോടെ പ്രവാസികൾ  

 

ഇന്ത്യയിൽ  ലോക്  ഡൗണ്‍ തുടരുന്നതുമായി ബന്ധപ്പെട്ട  തീരുമാനം ഇന്നുണ്ടാകും. ഇത്  സംബന്ധിച്ച് തീരുമാനം എടുക്കാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വിഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിക്കുന്നത്. പൊതുഇടങ്ങള്‍ മെയ് 15 വരെ അടച്ചിടണമെന്നാണ് കേന്ദ്രമന്ത്രിസഭാ സമിതിയുടെ ശുപാര്‍ശ. സംസ്ഥാന അതിര്‍ത്തികള്‍ ഉടന്‍ തുറക്കരുത് എന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട  ഇന്നത്തെ തീരുമാനം നിർണ്ണായകമാണ്. ഇന്ത്യയിൽ ലോക് ഡൗൺ നീട്ടാനാണ് തീരുമാനമെങ്കിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ഇനിയും വൈകാനുള്ള സാധ്യതയുണ്ട്.