കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ആര്‍ട്ടിക്കിള്‍ 14 താത്കാലിക വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് .ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ റസിഡന്‍സി അഫേഴ്സ് വിഭാഗം ഉത്തരവ് ഇറക്കിയതായി പ്രദേശിക അറബ് പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്യുന്നു .
ആര്‍ട്ടിക്കിള്‍ 14 താത്കാലിക വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടാന്‍ മൂന്ന് ദിനാറാണ് ഫീസ് ഈടാക്കുന്നത് .