കോവിഡ് 19: പ്രവാസികളായ മലയാളികൾക്ക് ധന സഹായം നൽകുമെന്ന് മുഖ്യമന്ത്രി

 

കോവിഡ് വൈറസ് ബാധയെത്തുടർന്ന് ബുദ്ധിമുട്ടിലായ പ്രവാസികളായ മലയാളികൾക്ക് ആശ്വാസ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി ക്ഷേമനിധിയിൽ അംഗമായ കോവിഡ് രോഗബാധിതർക്ക് 10, 000 രൂപയുടെ ധനസഹായമാകും നൽകുക. നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേനയാണ് സാമ്പത്തിക സഹായം നല്‍കുക.
പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവർക്ക്  പെന്‍ഷന്‍ തുകയ്ക്ക് പുറമേ അടിയന്തിര  ധനസഹായമായി ആയിരം രൂപയും അനുവദിക്കും. കേരളത്തിൽ 15000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.