കുവൈത്ത് കെ എൻ പി സി ജീവനക്കാരനായ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു:42 ഓളം പേർ നിരീക്ഷണത്തിൽ

കുവൈറ്റ് സിറ്റി കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കമ്പനി അറിയിച്ചു അൽ അഹമ്മദി പ്രോജക്ട് സെക്ഷനിലെ റിഫൈനറിയിൽ ആണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തെ തുടർ ചികിൽസയ്ക്കായി പ്രത്യേകം സജ്‌ജമാക്കിയ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ഇയാളുമായി സമ്പർക്കം പുലർത്തി എന്ന് കരുതുന്ന 42 ഓളം പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു