കേടുവന്ന 23 ടൺ ഭക്ഷ്യ വസ്തുക്കൾ ഭക്ഷ്യ സുരക്ഷ വിഭാഗം പിടികൂടി നശിപ്പിച്ചു.

കു​വൈ​ത്ത് സി​റ്റി: കേ​ടു​വ​ന്ന 23 ട​ൺ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ഫി​ലി​പ്പീ​നി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ന​ട്സാ​ണ് മ​നു​ഷ്യോ​പ​യോ​ഗ​ത്തി​ന് പ​റ്റാ​ത്ത​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​വ​യു​ടെ സാ​മ്പി​ൾ പ്ര​ത്യേ​ക ലാ​ബി​ൽ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പി​ടി​കൂ​ടി​യ ഭ​ക്ഷ്യ​യു​ൽ​പ​ന്നം പി​ന്നീ​ട് ന​ശി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.