ഇന്ത്യയിൽ രോഗലക്ഷണങ്ങളില്ലാതെ കോവിഡ് പടരുന്നു, ആശങ്ക  

 

ഇന്ത്യയിൽ കോവിഡ് ബാധ സ്ഥിരീകരിക്കുന്നവരിൽ അധികം ആളുകളും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ലെന്ന് കണ്ടെത്തൽ രാജ്യത്ത് കോവിഡ് ഏറ്റവുമധികം ഗുരുതരമായി ബാധിച്ചിരിക്കുന്ന മഹാരാഷ്ട്രയിൽ കോവിഡ് പോസിറ്റീവ് കേസുകളിൽ 65 ശതമാനത്തിനും, ഉത്തർ പ്രദേശിൽ 75 ശതമാനവും, അസമിൽ 85 ശതമാനവും കോവിഡ് രോഗികൾ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരാണ്.

ഡൽഹിയിൽ മാത്രം 186 പേർക്കാണ് രോഗലക്ഷണങ്ങളില്ലാതെ കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൃത്യമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തത് പലപ്പോഴും ആളുകളിൽ  രോഗപരിശോധന വൈകുന്നതിന് കാരണമാകുന്നുണ്ട്.  ഇത് മൂലം ഇവരുടെ ആരോഗ്യനില  ഗുരുതരമാകുകയും, മറ്റുള്ളവരിലേക്ക് രോഗ വ്യാപനം സംഭവിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.