വിഷൻ കുവൈത്തും വിഷൻ അബുദാബിയും സഹകരിക്കാൻ ധാരണ.

കുവൈത്ത് സിറ്റി :രാജ്യത്തിന്റെ സമ്പൂർണമായ പുരോഗതി ലക്ഷ്യമിട്ട് കുവൈത്ത് വിഷൻ 2035 അബുദാബി വിഷൻ 2035 മായി സഹകരിക്കാൻ ധാരണയായി. ഒന്നാം ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് നാസർ അൽ സബാഹ് അബുദാബി കിരീടാവകാശിയും സൈനിക ഉപ മേധാവിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാനുമായുള്ള ചർച്ചക്കിടെയാണ് തീരുമാനം ഉണ്ടായത്. അബുദാബി ഭരണകൂടം ഇതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കുവൈത്തിന്റെ സമ്പൂർണ വികസനം ലക്ഷ്യം വെക്കുന്ന വിഷൻ 2035 ഉം അബുദാബിയുടെ സർവ്വതോൻമുഖമായ വികസനം ലക്ഷ്യമിടുന്ന വിഷൻ 2030 ഉം തമ്മിൽ പരസ്പരം ആശയങ്ങൾ കൈമാറി സഹകരിക്കാനാണ് ചർച്ചയിൽ ധാരണ യായത്.