നോർക്ക പ്രവാസി ധന സഹായത്തിനുള്ള അപേക്ഷയിലെ സാങ്കേതികത്വം ഉടൻ പരിഹരിക്കുക : ഗ്ലോബൽ കെ.എം.സി.സി . പിലിക്കോട്

 

നോർക്ക റൂട്ട്സ് പ്രവാസികൾക്ക് നൽകുന്ന ധന സഹായത്തിനുള്ള അപേക്ഷയിലെ സാങ്കേതികത്വം ഉടൻ പരിഹരിക്കുകണമെന്ന *പിലിക്കോട് പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി ആവശ്യപ്പെട്ടു*

ലോക്ഡൗൺ മൂലം തിരികെ ജോലിയിൽ പ്രവേശിക്കാനാവാത്ത പ്രവാസികൾക്കു നോർക്കയിലൂടെ 5000 രൂപയുടെ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ ഏപ്രിൽ 18 മുതൽ നോർക്ക സ്വീകരിച്ചു വരുന്നുണ്ട്.

ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ വേണ്ടി പിലിക്കോട് പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ഓൺലൈൻ ഹെല്പ് ഡെസ്ക് സംഘടിപ്പിക്കുയും 50 തോളം അപേക്ഷ സ്വീകരിക്കുയും ചെയ്തിട്ടുണ്ട് .

NRI അക്കൗണ്ട് അനുവദനീയം അല്ലാത്തത് കൊണ്ട് പലർക്കും അപേക്ഷിക്കാൻ ബുദ്ധിമുട്ട് അനുഭവപെടുന്നുണ്ട് . SB / NRO അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾക്ക് ഭാര്യയുടെ / ഭർത്താവിന്റെ യോ ബാങ്ക് വിവരം നൽകിയ മതി എന്ന് കഴിഞ്ഞ ദിവസം സർക്യൂലർ വന്നെങ്കിലും അപേക്ഷകനുമായുള്ള ബന്ധുത്വം തെളിയിക്കാനും പറഞ്ഞിരുന്നു , എന്നാൽ ഇത് തെളിയിക്കുന്ന രേഖ അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഇതുവരെ ആയും വെബ്‌സൈറ്റിൽ വന്നിട്ടില്ല ,

നാട്ടിലേക്ക് തിരിച്ചു വന്നു എന്ന് തെളിയിക്കാൻ പാസ്സ്പോർട്ടിലെ arrival സീൽ ചെയ്ത പേജ് സമർപ്പിക്കാനാണ് പറഞ്ഞത് , ഇന്നലെ മുതൽ വിമാന ടിക്കറ്റ് ന്റെ കോപ്പി upload ചെയ്യാനുള്ള ഓപ്ഷനും വന്നിരിക്കുന്നു , മാത്രമല്ല നേരത്തെ അപേക്ഷ സമർപ്പിച്ചവർക്കാണങ്കിൽ നോർകയിൽ നിന്നും sms വരുന്നു , നാട്ടിലേക്ക് തിരിച്ചു വന്ന വിമാന ടിക്കറ്റും ഒരു അപേക്ഷയും നോർക്കയിലേക്ക് mail അയക്കണമെന്ന് വന്നിരിക്കുന്നു .
വെബ്സൈറ്റിൽ ആണെങ്കിൽ അപേക്ഷകന്റെ മൊബൈൽ നമ്പർ ഉം ഇമെയിൽ ഐഡി യും mandatory ആക്കിയിരിക്കുന്നു mail id ഇല്ലാത്ത പ്രായമായ ഒരുപാട് പ്രവാസികൾ ഉണ്ട് .
അപേക്ഷ സമർപ്പിക്കാനാണെങ്കിൽ വെബ്സൈറ് തകരാർ മൂലം കുറെ തവണ റീഫ്രഷ് ചെയ്താൽ മാത്രേ അപേക്ഷ submit ആവുനുള്ളു . ഇതുമായുള്ള ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളും എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് സി എം എ ജലീൽ ജനറൽ സെക്രട്ടറി നൗഷാദ് ചന്തേര എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രസ്തുത വിഷയം ഉന്നയിച് നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇ സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്