കോവിഡ് ; ഇന്ത്യയിൽ രോഗമുക്തരാകുന്നവരുടെ നിരക്കിൽ കേരളം ഒന്നാമത്

*കോവിഡ് ; ഇന്ത്യയിൽ രോഗമുക്തരാകുന്നവരുടെ നിരക്കിൽ കേരളം ഒന്നാമത്*

കോവിഡ്  സ്ഥിരീകരിച്ചവരിൽ രോഗം ഭേദമാകുന്നവരുടെ എണ്ണതിൽ കേരളം വളരെ മുന്നിലെന്ന് റിപ്പോർട്ടുകൾ. കേരളത്തിന് പുറമെ തമിഴ് നാട്, കർണാടക, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഡൽഹിയുമാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. കേരളത്തിൽ കോവിഡ് പോസിറ്റീവായവരിൽ 73.74 ശതമാനം പേർക്കും രോഗം ഭേദമായിട്ടുണ്ട്.

തമിഴ്നാട്ടിൽ 40.63 ശതമാനവും , കർണാടകയിൽ 31.82 ശതമാനവും,  തെലങ്കാനയിൽ 20.52 ശതമാനവുമാണ് രോഗമുക്തി നേടിയവരുടെ നിരക്ക്. അതേസമയം, ഡൽഹിയിൽ 32.2 ശതമാനം പേർക്ക്  രോഗം ഭേദമായിട്ടുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ രോഗമുക്തി നേടുന്നവരുടെ നിരക്ക് 15 ശതമാനത്തിനും താഴെയാണ്.
രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്കിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ഗുജറാത്തിൽ രോഗമുക്തരാകുന്നവർ 7.5 ശതമാനം മാത്രമാണ്.