ചെവിക്ക് ഗുരുതര രോഗം ബാധിച്ച പെൺകുട്ടിയുമായി കുവൈത്തിൽ നിന്നും ഇന്ത്യയുടെ രക്ഷാ പ്രവർത്തനം

 

 

കുവൈത്ത്‌ സിറ്റി :

കുവൈത്തിൽ നിന്നും ചെവിക്ക് കാൻസർ ബാധിച്ച കുട്ടിയെ ഇന്ത്യയിൽ എത്തിച്ചു വ്യോമസേനയുടെ രക്ഷാപ്രവർത്തനം. കൊറോണ പ്രതിസന്ധിക്ക് ശേഷമുള്ള ഗൾഫിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ രക്ഷാ പ്രവർത്തനമാണ് ഇത് .
സാധിക രതീഷ് കുമാർ എന്ന അഞ്ച് വയസുള്ള പെൺ കുട്ടിയേയും കൊണ്ടാണു ഇന്ത്യൻ വ്യോമ സേന വിമാനം കുവൈത്തിൽ നിന്ന് യാത്ര പുറപ്പെട്ടിരിക്കുന്നത്‌. ചെവിക്ക് ക്യാൻസർ ബാധിച്ചു ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെയും കൊണ്ടാണ് ഡല്ഹിയിലേക്കുള്ള വ്യോമ സേന വിമാനം പോകുന്നത് . ഡൽഹി എയിംസിൽ പെൺ കുട്ടിയെ പ്രവേശിപ്പിക്കും. പിതാവ് രതീഷ് കുമാർ ആണ് കുഞ്ഞിനൊപ്പം വ്യോമ സേന വിമാനത്തിൽ ഉള്ളത് . കൊറോണ പ്രതിസന്ധിയെ തുടർന്ന് വിമാന സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ് . ഇതിനിടയിൽ ഗൾഫിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ രക്ഷാ പ്രവർത്തനം ആണിത്.