കുവൈത്തില്‍ 885 പേര്‍ക്ക്​ കൂടി ഇന്ന് കോവിഡ്​ സ്ഥിരീകരിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 885 പേര്‍ക്ക്​ കൂടി ഇന്ന് കോവിഡ്​ സ്ഥിരീകരിച്ചു. ഇതിൽ 184 ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നു. ഇന്ന് എട്ടുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 96 ആയി. ഇതുവരെ 12860 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 265, ജഹ്​റ ഗവര്‍ണറേറ്റില്‍ 97, അഹ്​മദി ഗവര്‍ണറേറ്റില്‍ 197, ഹവല്ലി ഗവര്‍ണറേറ്റില്‍ 251, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 75 എന്നിങ്ങനെയാണ്​ പുതിയ കേസുകള്‍.