കർഫ്യു : ബഖാലകളുടെ രാത്രികാല പ്രവര്‍ത്തനാനുമതി റദ്ദാക്കി

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ പൂര്‍ണ കര്‍ഫ്യൂ ദിവസങ്ങളില്‍ ബഖാലകളുടെ രാത്രികാല പ്രവര്‍ത്തനാനുമതി റദ്ദാക്കി. കുവൈത്ത്​ മുനിസിപ്പാലിറ്റി മേധാവി
അഹ്​മദ്​ അല്‍ മന്‍ഫൂഹിയാണ് ഇക്കാര്യം അറിയിച്ചത്​.

പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ച അവസരത്തില്‍ രാവിലെ എട്ടുമണി മുതല്‍ വൈകീട്ട്​ നാലുമണി വരെയും രാത്രി
എട്ടുമണി മുതല്‍ പുലര്‍ച്ചെ 1.30 വരെയും ബഖാലകള്‍ തുറക്കാം എന്നാണ്​ അറിയിച്ചിരുന്നത്​. എന്നാല്‍, പുതുക്കിയ സമയപ്രകാരം രാവിലെ എട്ടുമണി മുതല്‍ വൈകീട്ട്​ നാലുമണി വരെ മാത്രമാണ്​ അനുമതിയുള്ളത്​.

പൊതുജനങ്ങളെ പ്രവേശിപ്പിക്കാന്‍ പാടില്ല, ഡെലിവറിക്ക്​ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
ജീവനക്കാര്‍ കൈയുറയും മാസ്​കും ധരിക്കല്‍ ഉള്‍പ്പെടെ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം എന്നിങ്ങനെ നേരത്തെയുള്ള നിര്‍ദേശങ്ങള്‍ പാലിക്കണം. നിയമ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 65975744 എന്ന വാട്​സാപ്​ നമ്ബറില്‍ അറിയിക്കാന്‍ മുനിസിപ്പാലിറ്റി പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടു.

എ.ടി.എം മെഷീന്‍, എയര്‍ കണ്ടീഷനിങ്​ മെയിന്‍റനന്‍സ്​ സ​െന്‍റര്‍, ഗ്യാസ്​ സിലിണ്ടര്‍ റീഫില്ലിങ്​ സ​െന്‍റര്‍, ഫാര്‍മസി, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബഖാലകള്‍, പെട്രോള്‍ സ്​റ്റേഷന്‍, സഹകരണ സംഘങ്ങള്‍, കുവൈത്ത്​ സപ്ലൈ കമ്ബനി, കുവൈത്ത്​ ​ഫ്ലോര്‍ മില്‍സ്​ ആന്‍ഡ്​ ബേക്കറീസ്​, ആശുപത്രികളും
ക്ലിനിക്കുകളും എന്നിവക്കാണ്​ പൂര്‍ണ കര്‍ഫ്യൂവില്‍ ഇളവ്​ അനുവദിച്ചിട്ടുള്ളത്​.