കുവൈത്തില്‍ ഇന്ന് 942 പേര്‍ക്ക്​ കൂടി കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 251 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 942 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 11 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 107 ആയി. ഇതുവരെ 13802 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

ശനിയാഴ്​ച 203 പേര്‍ ഉള്‍പ്പെടെ 3843 പേര്‍ രോഗമുക്​തി നേടി. ബാക്കി 9852 പേരാണ്​ ചികിത്സയിലുള്ളത്​. ഇതില്‍ 169 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2,40,716 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 331, ജഹ്​റ ഗവര്‍ണറേറ്റില്‍ 129, അഹ്​മദി ഗവര്‍ണറേറ്റില്‍ 239, ഹവല്ലി ഗവര്‍ണറേറ്റില്‍ 155, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 88 എന്നിങ്ങനെയാണ്​ പുതിയ കേസുകള്‍.

റെസിഡന്‍ഷ്യല്‍ ഏരിയ അടിസ്ഥാനമാക്കിയാല്‍ ജലീബ്​ അല്‍ ശുയൂഖ്​ 79, ഫര്‍വാനിയ 112, മഹബൂല 53, ഫഹാഹീല്‍ 46 എന്നിങ്ങനെയാണ്​ കൂടുതലുള്ളത്​.