കുവൈത്തില്‍ 1048 പേര്‍ക്ക്​ കൂടി കോവിഡ്

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 242 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1048 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. അഞ്ചു പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 112 ആയി. ഇതുവരെ 14850 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഞായറാഴ്​ച 250 പേര്‍ ഉള്‍പ്പെടെ 4093 പേര്‍ രോഗമുക്​തി നേടി. ബാക്കി 10645 പേരാണ്​ ചികിത്സയിലുള്ളത്​. ഇതില്‍ 168 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2,44,476 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 319, ജഹ്​റ ഗവര്‍ണറേറ്റില്‍ 103, അഹ്​മദി ഗവര്‍ണറേറ്റില്‍ 196, ഹവല്ലി ഗവര്‍ണറേറ്റില്‍ 288, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 142 എന്നിങ്ങനെയാണ്​ പുതിയ കേസുകള്‍.