കോവിഡ് : കുവൈത്തില്‍ രണ്ട്​ മലയാളികള്‍ കൂടി മരിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ രണ്ട്​ മലയാളികള്‍ കൂടി കോവിഡ്​ ബാധിച്ച്‌​ മരിച്ചു. കോഴിക്കോട് എലത്തൂര്‍ സ്വദേശി തെക്കേ ചെരങ്ങോട്ട്​ അബ്​ദുല്‍ അഷ്റഫ് (55), പാലക്കാട്​ കൊല്ല​ങ്കോട് ‘ശ്രീജ’യില്‍ വിജയ ഗോപാല്‍ (65) എന്നിവരാണ്​ മരിച്ചത്​

മുബാറക്​ അല്‍ കബീര്‍ ആശുപത്രിയിലായിരുന്നു വിജയ ഗോപാല്‍​ മരിച്ചത്​ . അബ്​ദുല്‍ അഷ്​റഫ്​ കുറച്ച്‌ ദിവസങ്ങളായി അമീരി ആശുപത്രിയില്‍ ​ഐ.സി.യുവില്‍ ആയിരുന്നു​.അഷ്‌റഫ് കോ ഓപറേറ്റിവ് സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യര്‍ ആയി ജോലി ചെയ്യുകയായിരുന്നു.