മെയ് 17 : കുവൈറ്റിൽ കോവിഡ് ബാധിച്ച സ്വദേശികളുടെയും ഇന്ത്യക്കാരുടെയും എണ്ണം സമാസമം

മെയ് 17 ഞായർ : കുവൈറ്റ് ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് കോവിഡ് കണക്കുകൾ വിശദീകരിച്ചപ്പോൾ ശ്രദ്ധയിൽ വന്ന ഒരു കാര്യം – ഇന്നലെ ആകെ സ്ഥിരീകരിച്ച 1048 കേസുകളിൽ ഇന്ത്യക്കാരുടെയും കുവൈറ്റികളുടെയും എണ്ണം 242 വീതമാണ് എന്നതാണ്. ജനനിബിഢമായ ഫർവാനിയ , ഹവാലി , അഹ്മദി , ക്യാപിറ്റൽ ഗവർണറേറ്റ് , ജഹ്‌റ എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച 5 പേർ മരിച്ചതോടെ ആകെ മരണ സംഖ്യ 112 ആയി ഉയരുകയും ചെയ്തു.

സ്വദേശികളും വിദേശികളുമായി ആകെ 4.26 മില്യൺ ജനസംഖ്യ ഉള്ള കുവൈറ്റിൽ ഞായർ വരെ 2,44,476 ആളുകളെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിൽ നിന്നാണ് മൊത്തം 14,850 പേർക്ക് രോഗം സ്ഥിരീകരിച്ചത്.