പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കാൻ നിർദ്ദേശം

കുവൈത്ത് സിറ്റി: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കണമെന്ന് ഔഖാഫ് മന്ത്രാലയം ആവശ്യപ്പെട്ടു. കോവിഡ് വൈറസ് വ്യാപനം തടയുന്നതിനായി പള്ളികൾ അടച്ചിട്ട സാഹചര്യത്തിലാണ് ഈ നിർദേശം.

ഖുതുബ ഇല്ലാതെ രണ്ട് റക്അത്ത് സാധാരണപോലെ നമസ്കരിക്കാനാണ് നിർദ്ദേശം. ഒറ്റയ്ക്കോ കുടുംബാംഗങ്ങളുമായി ഒന്നിച്ചോ നമസ്കരിക്കാം. ലോകത്തിലുള്ള വിവിധ ഇസ്ലാമിക പണ്ഡിതന്മാരുമായി ഫോണിൽ അഭിപ്രായം തേടിയതിനുശേഷമാണ് ഔഖാഫ് തീരുമാനമെടുത്തത്.