റസിഡൻസി നിയമലംഘകരെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികളുമായി കുവൈത്ത് സർക്കാർ

കുവൈറ്റ് : കുവൈത്തിലെ റസിഡൻസി നിയമലംഘകരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികളുമായി കുവൈത്ത് സർക്കാർ. ഏപ്രിലിൽ ആരംഭിച്ച ആംനസ്റ്റി ക്യാമ്പയിനിൽ രജിസ്റ്റർ ചെയ്ത പ്രവാസികളെയാണ് തിരിച്ചയക്കാൻ ഒരുങ്ങുന്നത്.

രേഖകളില്ലാത്ത 23,500 പ്രവാസികളാണ് ആംനസ്റ്റി പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുവഴി പിഴ അടയ്ക്കാതെ തങ്ങളുടെ നാട്ടിലേക്ക് മടങ്ങാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ, സംസ്ഥാനങ്ങളിലെ എംബസികളുമായി ചേർന്ന് പൗരന്മാരെ തിരിച്ച് നാട്ടിലേക്കയക്കേണ്ടതിനാവശ്യമായ നിയമ നടപടികൾ ആരംഭിക്കും.