വ്യോമ ഗതാഗതം പുനരാരംഭിക്കാൻ ഒരുങ്ങി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം

കുവൈറ്റ് : വിമാന ഗതാഗതം പുനരാരംഭിക്കാൻ വേണ്ട നടപടികൾ ആരംഭിച്ച് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് നടപടികൾ ആരംഭിച്ചത്.

വാണിജ്യ വിമാനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തയ്യാറാക്കുന്നതിനും, കൂടാതെ ജോലി സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിനും വ്യത്യസ്ത വകുപ്പുകളോട് സിവിൽ എവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാഗികമായണ് സർവീസുകളൾ തുടക്കത്തിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. യാത്രക്കാർ സാമൂഹിക അകലം പാലിച്ചും പൂർണമായ സുരക്ഷ മുൻകരുതലുകളോടെയുമായിരിക്കും സർവീസുകൾ ആരംഭിക്കുക