നാലു മാസത്തെ ശമ്പളം നൽകിയില്ല : അബ്ദാലിയിൽ പ്രതിഷേധിച്ച് തൊഴിലാളികൾ

കുവൈത്ത്സിറ്റി :നാല് മാസത്തെ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ രംഗത്ത്. വടക്കേ കുവൈത്തിലെ അബ്ദാലി പ്രദേശത്തെ എണ്ണ കമ്പനിയിലെ തൊഴിലാളികളാണ് നാലു മാസത്തെ ശമ്പളം നൽകാത്തതിനെ തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയിൽ തൊഴിലാളികൾ സംഘടിച്ച് പ്രതിഷേധം നടത്തിയതായി മാൻപവർ അഥോറിറ്റി തലവൻ മുഹമ്മദ് ദഹാം അൽ ദഫ്‌റി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നടത്തിയ അന്വേഷണത്തെ തുടർന്ന് സമർപ്പിച്ച രേഖകൾ പരിശോധിക്കുകയും തൊഴിലാളികളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിചേർത്തു.