കുവൈത്തിൽ വ്യോമഗതാഗതം പുനരാരംഭിക്കാൻ വേണ്ട നടപടിക്രമങ്ങൾ ആരംഭിച്ചു

കുവൈത്ത് സിറ്റി: വിമാന സർവീസുകൾ പുനരാരംഭിക്കാൻ വേണ്ട നടപടിക്രമങ്ങൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ചു. ഈദ് ഉൽ ഫിതറിന് ശേഷമായിരിക്കും വിമാനങ്ങൾ സർവീസ് നടത്തുക. സിവിൽ എവിയേഷനുമായി ഏകോപിപ്പിച്ചു കൊണ്ടാണ് വ്യോമഗതാഗതം പുനരാരംഭിക്കാൻ വേണ്ട നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്.

യാത്ര ചെയ്യുന്ന പ്രവാസികൾ, ആരോഗ്യപരമായ കാര്യങ്ങളിൽ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും രാജ്യം നടപ്പാക്കുന്ന നടപടിക്രമങ്ങൾ പാലിക്കുമെന്നുമുള്ള പ്രതിജ്ഞയിൽ ഒപ്പ് വെക്കണം. കുവൈത്ത് പൗരന്മാർ തിരിച്ചുവരവിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അവരുടെ റീസൈഡിങ് രാജ്യങ്ങളിലെ എംബസികളിൽ പേരും വിശദാംശങ്ങളും രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.