കോവിഡ് 19 പരിശോധനകൾക്കായി പിസിആർ സൊല്യൂഷൻ വികസിപ്പിച്ച് കുവൈറ്റ് മെഡിക്കൽ സംഘം

കുവൈറ്റ്സിറ്റി: കോവിഡ് 19 പരിശോധനകൾക്കായി പിസിആർ സൊല്യൂഷൻ വികസിപ്പിച്ച് കുവൈറ്റ് മെഡിക്കൽ സംഘം. വളരെ ചെറിയ കാലയളവിലാണ് സംഘം പിസിആർ സൊല്യൂഷൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

കുവൈറ്റ് സംഘം വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യക്ക്‌ മികച്ച രോഗനിർണയ ഫലം ലഭിക്കുമെന്നും കോവിഡ് 19ന്റെ ഈ പശ്ചാത്തലത്തിൽ ഇത് ഏറെ ഗുണകരമാകുമെന്നും ജാബർ അൽ അഹ്മദ് ആശുപത്രിയിലെ സർജിക്കൽ വിഭാഗം തലവൻ സൽമാൻ സബാഹ് പറഞ്ഞു.കൂടാതെ കോവിഡ് 19 ന് എതിരെയുള്ള ഈ പിസിആർ പരിശോധന ഏറെ ഉത്തമമാണെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.