വാണിജ്യ-വ്യവസായ മന്ത്രാലയം ഭക്ഷണ വിതരണ കേന്ദ്രങ്ങൾ പരിശോധിച്ചു

കുവൈറ്റ് സിറ്റി: ഭക്ഷണവിതരണം സുഗമമാക്കാൻ വാണിജ്യ-വ്യവസായ മന്ത്രാലയം(MOCI) 61 ഭക്ഷണ വിതരണ കേന്ദ്രങ്ങൾ പരിശോധിച്ചു. കൂടാതെ പരിശോധനാ പര്യടനത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിതരണം, വിൽപ്പന തോത്, വിലസ്ഥിരത എന്നിവ ഉറപ്പുവരുത്തുന്നതിനായി 60 സഹകരണ
സ്ഥാപനങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, ഫാർമസ്യൂട്ടിക്കലുകൾ, വാണിജ്യ സ്റ്റോറുകൾ എന്നിവയും പരിശോധിച്ചു.

കൊറോണ വൈറസ് ബാധയുടെ പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധനാ പര്യടനം തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു.