ഡ്യൂട്ടിയിൽ ഇരിക്കുന്ന ഡോക്ടറെ ആക്രമിച്ചതിന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

കുവൈറ്റ് സിറ്റി: ഡ്യൂട്ടിയിൽ ഇരിക്കുന്ന ഡോക്ടറെ ആക്രമിച്ചതിന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയാണ് ഉദ്യോഗസ്ഥൻ കയ്യേറ്റം ചെയ്തത്.

എന്നാൽ പോലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം നിഷേധിക്കുകയും ആശുപത്രി ഭരണകൂടം നുണ പറയുന്നുവെന്നും ആരോപിച്ചു. തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിൽ ഉദ്യോഗസ്ഥൻ ഡോക്ടറെ കൈയേറ്റം ചെയ്യുന്നതായി തെളിഞ്ഞതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.