കുവൈത്ത് – കേരള : 23 വിമാന സര്‍വീസുകൾ ​ നടത്തുമെന്ന്​ ഇന്‍ഡിഗോ

കുവൈത്ത്​ സിറ്റി: കുവൈത്തില്‍നിന്ന്​ കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക്​ 23 സര്‍വീസുകള്‍ നടത്തുമെന്ന്​ ഇന്‍ഡിഗോ എയര്‍ലൈന്‍സ്​ അറിയിച്ചു. സർവീസ് തുടങ്ങുന്ന തീയതി അറിയിച്ചിട്ടില്ല.

കുവൈത്ത്​, ഖത്തര്‍, ഒമാന്‍, സൗദി എന്നീ രാ​ജ്യങ്ങളില്‍നിന്ന്​ ആകെ 97 സര്‍വീസുകളാണ്​ നടത്തുക. സൗദിയില്‍നിന്ന്​ 36, ഒമാനില്‍നിന്ന്​ പത്ത്​, ഖത്തറില്‍നിന്ന്​ 28 സര്‍വീസുകളാണുണ്ടാവുക.

സ്വകാര്യ വിമാനക്കമ്ബനികള്‍ക്ക്​ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 180 സര്‍വീസുകളില്‍ പകുതിയും തങ്ങള്‍ക്കാണ്​ ലഭിച്ചതെന്ന്​ ഇന്‍ഡിഗോ പറഞ്ഞു. എല്ലാ കോവിഡ്​ പ്രതിരോധ മുന്‍കരുതലുകളും പാലിച്ച് മാത്രമായിരിക്കും​ സര്‍വീസ്​ നടത്തുക.