കുവൈത്ത് വൈദ്യുതി വകുപ്പിലെ 61 തൊഴിലാളികൾക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : ജലവൈദ്യുതി മന്ത്രാലയത്തിലെ 61 തൊഴിലാളികൾക്ക് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചു. വൈദ്യുതി മന്ത്രാലയത്തിലെ 270 തൊഴിലാളികളിലാണ് റാപ്പിഡ് ടെസ്റ്റ് നടത്തിയത്. ഇതിൽ ഡിപ്പാർട്ട്മെന്റ് മാനേജർ അടക്കം 61 തൊഴിലാളികൾക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ അണുനശീകരണത്തിനായി മന്ത്രാലയം അടച്ചുപൂട്ടി.

ദോഹാ സ്റ്റേഷനിലെ നിരവധി തൊഴിലാളികൾക്കിടയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.