കുവൈത്തിൽ ഈദുൽഫിത്തർനോട് അനുബന്ധിച്ച് ബ്ലഡ് ബാങ്കിന്റെ പ്രവർത്തന സമയം ക്രമീകരിച്ചു

കുവൈറ്റ് സിറ്റി: ഈദുൽഫിത്തർനോട് അനുബന്ധിച്ച് കുവൈത്ത് ബ്ലഡ് ബാങ്കിന്റെ പ്രവർത്തന സമയം ക്രമീകരിച്ചു. ജാബ്രിയയിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്ലഡ് ബാങ്ക് രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെ രക്തദാനത്തിനായി പ്രവർത്തിക്കും. എന്നാൽ അൽ അദാനിൽ പ്രവർത്തിക്കുന്ന കോപ്പറേറ്റീവ് ബ്ലഡ് ബാങ്ക് സെന്റർ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.

ബ്ലഡ് ബാങ്ക് ട്രാൻസ്ഫ്യൂഷൻ സർവീസ് ഡിപ്പാർട്ട്മെന്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഈദുൽഫിത്തറിന്റെ ആദ്യദിവസം ഇവ രണ്ടും പ്രവർത്തിക്കില്ല.