സാൽമിയയിൽ റമദാൻ നിയമങ്ങൾ ലംഘിച്ച അറബ് യുവതിയെ അറസ്റ്റ് ചെയ്തു

കുവൈറ്റ് സിറ്റി: പൊതുസ്ഥലത്ത് റമദാൻ, കർഫ്യൂ നിയമങ്ങൾ ലംഘിച്ച യുവതിയെ അറസ്റ്റ് ചെയ്തു. പൊതു ഇടത്തിൽ പുകവലിച്ചതിനെ തുടർന്നാണ് സുരക്ഷാസേന യുവതിയെ അറസ്റ്റ് ചെയ്തത്.

വനിതാ സുരക്ഷാസേനയുമായി നടത്തിയ ബലപ്രയോഗത്തിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്യതത്. തുടർന്ന് നിരവധി കേസുകൾ ഇവർക്കെതിരെ ചാർജ് ചെയ്തു.