വധഭീഷണി മുഴക്കിയ രവി പൂജാരിക്ക് ചുട്ട മറുപടി നൽകി പി. സി. ജോർജ്

കോട്ടയം:അറസ്റ്റിലായഅധോലോക  നായകൻ രവി പൂജാരി തന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന്‌ പി. സി. ജോർജ്. രണ്ടാഴ്ച മുമ്പ് ആഫ്രിക്കയിൽ നിന്നാണ് എനിക്ക് നെറ്റ് കാൾ വന്നത്. നിങ്ങൾക്കയച്ച സന്ദേശം കണ്ടില്ലേ എന്ന് വിളിച്ചയാൾ എന്നോട് ചോദിച്ചു. സമയക്കുറവുകൊണ്ട് നോക്കാൻ കഴിഞ്ഞില്ലെന്നും ക്ഷമിക്കണമെന്നും ഞാൻ മറുപടി പറഞ്ഞു. അപ്പോഴാണ് താൻ രവി പൂജാരിയാണെന്ന് വിളിച്ചയാൾ വെളിപ്പെടുത്തിയത്. എന്നെയും രണ്ട് മക്കളിൽ ഒരാളെയും തട്ടികളയുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. ഇതുകേട്ട് നീ പോടാ റാസ്കൽ നിന്റെ ഭീഷണിപ്പെടുത്തലൊന്നും എന്റെ അടുത്ത് നടക്കില്ലെന്നും ഞാൻ അറിയാവുന്ന ഇംഗ്ലീഷിൽ തിരിച്ചടിച്ചു. ബിഷപ്പ് ഫ്രാങ്കോയ്ക്കുവേണ്ടി സംസാരിച്ചതിന്റെ പേരിലാണ് രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.