കുവൈത്ത് ആരോഗ്യ വകുപ്പിലേക്ക് 90 പേരെ നിയമിച്ചു

കുവൈത്ത് സിറ്റി: മാർച്ച് 12 മുതൽ മെയ് 19 വരെയുള്ള കാലയളവിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം 90 നിയമനങ്ങൾ നടത്തി. 90 കുവൈറ്റ് പൗരന്മാരെയാണ് നിയമിച്ചിട്ടുള്ളത്.

സിവിൽ സർവീസ് കമ്മീഷൻ ആണ് കണക്ക് പുറത്തുവിട്ടത്. കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ നിയമനത്തിൽ 56 ഡോക്ടർമാർ, 5 പ്രോസ്തെറ്റിക് വിദഗ്ധന്മാർ, 9 ഫാർമസിസ്റ്റുമാർ, 33 മെഡിക്കൽ ലബോറട്ടറി സ്പെഷലിസ്റ്റുകൾ, 5 നേഴ്സ്, 8 ന്യൂട്രീഷൻ സ്പെഷ്യലിസ്റ്റ്, 2 ഹെൽത്ത് ഇൻഫോർമേഷൻ സ്പെഷലിസ്റ്റ്, എന്നിങ്ങനെയാണ് നിയമനം നടത്തിയത്.