കുവൈറ്റിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച

കുവൈത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച. ഇന്ന് മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ഈദുൽ ഫിത്തർ ഞായറാഴ്ച ആയിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ പള്ളികൾ തുറക്കാത്തതിനാൽ വീടുകളിൽ പെരുന്നാൾ നമസ്കാരം നിർവ്വഹിക്കാൻ നേരത്തെ ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.