കുവൈത്തിലെ ഷോപ്പിംഗ് മാളുകൾ ഭാഗികമായി തുറക്കാൻ ഒരുങ്ങുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഷോപ്പിംഗ് മാളുകൾ ഭാഗികമായി തുറന്ന് പ്രവർത്തിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മാളുകളിലേക്കും ഷോപ്പിംഗ്സെന്ററുകളിലേക്കും പ്രവേശിക്കാൻ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി കൊണ്ട് കുവൈറ്റിലെ നിരവധി ഷോപ്പുകളാണ് ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചിട്ടുള്ളത്.

കുവൈത്ത് സർക്കാരിൽ നിന്നും ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ഈ വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചാൽ ഉടനെ മാളുകൾ ഭാഗികമായി തുറന്ന് പ്രവർത്തിക്കും.

ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തികൊണ്ടായിരിക്കും മാളുകൾ തുറന്നു പ്രവർത്തിക്കുക എന്നും ക്യാമ്പയിനിൽ വ്യക്തമാക്കിയിട്ടുണ്ട്.