നഴ്സിംഗ് സ്റ്റാഫുകൾക്കായി 115 അപ്പാർട്ട്മെന്റുകൾ നൽകാനൊരുങ്ങി കുവൈറ്റ് റെഡ് ക്രെസെന്റ്

കുവൈറ്റ് സിറ്റി : കുവൈറ്റ് റെഡ് ക്രെസെന്റ് സൊസൈറ്റി(KRCS), നഴ്സിംഗ് സ്റ്റാഫുകൾക്കായി 115 അപ്പാർട്ട്മെന്റുകൾ നൽകുന്നു. ജാബർ അൽ അഹമ്മദ് റസിഡൻഷ്യൽ ഏരിയയിലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിംഗ് സ്റ്റാഫുകൾക്ക് അപ്പാർട്ട്മെന്റ് ഒരുക്കിയിരിക്കുന്നത്.

നഴ്സിംഗ് സ്റ്റാഫുകൾക്ക് താമസിക്കാൻ വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും കൂടാതെ കൊറോണ രോഗവ്യാപനത്തിന്റെ ഈ പശ്ചാത്തലത്തിൽ അസോസിയേഷൻ ഏറ്റെടുത്ത് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ആരോഗ്യ മന്ത്രാലയത്തിന് സഹായകരമാകുമെന്നും കെആർസിഎസ് ചെയർമാൻ ഡോ. ഹിലാൽ അൽ സെയർ പറഞ്ഞു.